kerala
മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.
kerala
തൃശൂരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തിയ സംഭവം; സ്വര്‍ണമാലക്ക് വേണ്ടിയെന്ന് കുറ്റസമ്മതം
മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകന്‍ സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

തൃശ്ശൂരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണ്ണമാലക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് മകന്റെ മൊഴി. മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകന്‍ സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ സുന്ദരന്റെ മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതി പതിവായി പിതാവിനോട് പണം ചോദിച്ച് തര്‍ക്കിക്കാറുണ്ടായിരുന്നു. ഇന്നലെ സുന്ദരനുമായി തര്‍ക്കം ഉണ്ടാവുകയും മാല ആവശ്യപ്പെടുകയും ചെയ്തു. മാല നല്‍കാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നും പ്രതി കുറ്റസമ്മതിച്ചു. ശേഷം കയ്യും കാലും കെട്ടി ചാക്കിലാക്കി പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.
kerala
തൃശൂരില്‍ പിതാവിനെ മകന്‍ കൊലപ്പെടുത്തി, മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു
കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരന്‍നായര്‍ (80) ആണ് മരിച്ചത്.

തൃശ്ശൂര്‍ മുളയം കൂട്ടാലയില്‍ പിതാവിനെ മകന്‍ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരന്‍നായര്‍ (80) ആണ് മരിച്ചത്. മകന്‍ സുമേഷ് ആണ് കൊലപ്പെടുത്തിയത്. പുത്തൂരിലെ ബന്ധുവിന്റെ വീട്ടില്‍നിന്ന് സുമേഷിനെ പിടികൂടി. പിടിയിലാകുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു. പുത്തൂരിലെ വീടിന് പുറകിലെ പറമ്പില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
അച്ഛനെ കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല പാല്‍ സൊസൈറ്റി പരിസരത്ത് വീടിനോട് ചേര്‍ന്ന പറമ്പിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനകത്ത് രക്തക്കറ കണ്ടെത്തി.
kerala
താരതിളക്കത്തില്‍ മലപ്പുറം; ചരിത്ര വിജയം ആഘോഷമാക്കി എം.എസ്.എഫ്
ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി വിജയികളായ യൂണിയൻ ഭാരവാഹികൾക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വര്‍ണാഭമായ സ്വീകരണം നല്‍കി.

മലപ്പുറം: ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി വിജയികളായ യൂണിയൻ ഭാരവാഹികൾക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വര്‍ണാഭമായ സ്വീകരണം നല്‍കി. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി എം.എസ്.എഫ് പ്രതിനിധി യൂണിയന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷം അവിസ്മരണീയമാക്കിയ പ്രവര്‍ത്തകര്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് ഗംഭീര സ്വീകരണവും ഒരുക്കി. നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത റാലിയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ബാന്റു വാദ്യങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെ നിയുക്ത യൂണിയന്‍ അംഗങ്ങളെ സ്വീകരണ നഗരിയിലേക്ക് ആനയിച്ചു. സ്വീകരണ യോഗം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാമ്പസുകള്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാലത്ത് എം.എസ്.എഫിന്റെ ഈ ചരിത്ര വിജയം സംഘടനയുടെ മുന്നോട്ട് പോക്കിന് വലിയ ഊര്‍ജ്ജം പകരുമെന്ന് തങ്ങള്‍ പറഞ്ഞു. കേരളം ഒരു വലിയ രാഷ്ട്രീയ മാറ്റത്തിനുള്ള ഒരുക്കത്തിലാണ്. ആ മാറ്റത്തിന്റെ കേളികൊട്ടായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഈ വിജയം മാറി. കേരളത്തിന്റെ ഭാവിയുടെ അടയാളപ്പെടുത്തലാണിത്. പി.കെ നവാസും സി.കെ നജാഫും അഷ്ഹറും നേതൃത്വം നല്‍കുന്ന ടീം എം.എസ്.എഫിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയം കൂടിയാണ് ഈ ചരിത്ര വിജയമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിയായി പങ്കെടുത്തു. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ, സി.പി സൈതലവി, സി.പി ചെറിയ മുഹമ്മദ്, അബ്ദുറഹിമാന്‍ രണ്ടത്താണി, എം.എൽ.എമാരായ പി.ഉബൈദുല്ല, അഡ്വ: യു.എ ലത്തീഫ്, ടി.വി.ഇബ്രാഹീം, അഡ്വ. നൂര്‍ബീന റഷീദ്, സുഹറ മമ്പാട്, നൗഷാദ് മണ്ണിശ്ശേരി, ടി.പി അഷ്‌റഫലി, മുജീബ് കാടേരി, എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സി.കെ.നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ധീന്‍ പിലാക്കല്‍, അഖില്‍ കുമാര്‍ ആനക്കയം, അല്‍ റെസിന്‍, വി.എം.റഷാദ്, അഡ്വ: കെ.തൊഹാനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കബീര്‍ മുതുപറമ്പ്, വി.എ.വഹാബ്, കെ.യു.ഹംസ, കെ.പി.അമീന്‍ റാഷിദ്, അസൈനാര്‍ നെല്ലിശ്ശേരി, ആയിഷ മറിയം, ജലീല്‍ കാടാമ്പുഴ, ഡോ: അനസ് പൂക്കോട്ടൂര്‍, ഡോ: ഫായിസ് അറക്കല്‍, കെ.എ.ആബിദ് റഹ്മാന്‍, കെ.എന്‍.ഹക്കീം തങ്ങള്‍, എ.വി.നബീല്‍, അഡ്വ: കെ.പി.യാസിര്‍, അസ്ലം തിരുവള്ളൂര്‍, ശാക്കിര്‍ മങ്കട, സഫ്വാന്‍ പത്തില്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികളായ ചെയര്‍പേഴ്‌സണ്‍ പി.കെ.ഷിഫാന, ജന.സെക്രട്ടറി സുഫിയാന്‍ വില്ലന്‍, വൈസ് ചെയര്‍മാന്മാരായ എ.സി.ഇര്‍ഫാന്‍, നാഫിഅ ബിറ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സല്‍മാന്‍ കാപ്പില്‍, സഫ്വാന്‍ ഷമീം എന്നിവര്‍ പങ്കെടുത്തു.
-
india3 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
-
india3 days ago
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ
-
More3 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
kerala3 days ago
അറുത്തുമാറ്റിയ കമ്പിയുടെ വിടവിലൂടെ ഇഴഞ്ഞ് പുറത്തേക്ക്; ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
News3 days ago
ഗസ്സയില്‍ ദിവസേന 10 മണിക്കൂര്‍ ആക്രമണം നിര്‍ത്തിവെക്കുമെന്ന് അറിയിച്ച് ഇസ്രാഈല്‍
-
india3 days ago
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും
-
News3 days ago
ഓസ്ട്രേലിയയുടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പുതിയ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി അഫ്സല് കാദര്‍
-
kerala3 days ago
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്ഷന്