കണ്ണൂര്‍:പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ നഗരത്തില്‍ ബസ് കെട്ടി വലിച്ച് ബസ് ഉടമകളുടെ പ്രതിഷേധം. ജില്ലാ ബസ് ഓപ്പറേഷന്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒന്നര കിലോമീറ്ററോളം ബസ് കെട്ടിവലിച്ച് പ്രതിഷേധിച്ചത്. കണ്ണൂര്‍ ചേമ്പര്‍ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച സമരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.രാജ് കുമാര്‍,പികെ നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.