ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 47,262 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,17,34,058 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 275 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,60,441 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 23,907 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,12,05,160 ആയി ഉയര്‍ന്നു. നിലവില്‍ അഞ്ചുകോടിയില്‍പ്പരം ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. 5,08,41,286 പേര്‍ക്കാാണ് ഇതുവരെ കോവിഡ് വാക്‌സിനേഷന്‍ നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.