മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. ഇന്നും അര ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗികളേക്കാല്‍ ഇന്ന് രോഗ മുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട് എന്നത് ആശ്വാസമാണ്.

24 മണിക്കൂറിനിടെ 51,880 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. 65,934 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 891 പേര്‍ മരിച്ചു.

നിലവില്‍ 6,41,910 ആക്ടീവ് കേസുകള്‍. ആകെ മരണം 71,742. ആകെ രോഗികള്‍ 48,22,902. ഇതുവരെയായി രോഗ മുക്തരായവരുടെ എണ്ണം 41,07,092.

കര്‍ണാടകയിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 44,631 പേര്‍ക്കാണ് വൈറസ് ബാധ. 292 പേര്‍ മരിച്ചു. 24,714 പേരാണ് രോഗമുക്തരായത്.

ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 16,90,934 ആയി. മരണം 16,538 ആയി. 4,64,363 സജീവകേസുകളാണുള്ളത്. പന്ത്രണ്ട് ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തരായത്.