കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളുടെ അതിവേഗ വ്യാപനശേഷിക്കു കാരണം അവയുടെ ‘സ്‌പൈക് പ്രോട്ടീന്‍’ ക്ഷമതയെന്നു പുതിയ പഠനം. ശരീരകോശങ്ങളില്‍ അള്ളിപ്പിടിച്ചിരുന്ന് എണ്ണം പെരുകാനും വ്യാപിക്കാനും വൈറസിനെ സഹായിക്കുന്ന ‘കൊളുത്താണ്’ സ്‌പൈക്ക് പ്രോട്ടീന്‍.

ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസിനെക്കാള്‍ സ്‌പൈക്ക് പ്രോട്ടീന്‍ ദൃഢത പുതിയ വകഭേദങ്ങള്‍ക്കുണ്ടെന്നാണു സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണപഠനത്തില്‍ പറയുന്നത്.