ഡല്‍ഹി: രാജ്യത്ത് 46,951 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ നവംബര്‍ ഏഴിനു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേര്‍ രോഗമുക്തി നേടുകയും 212 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 1,16,46,081 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,16,46,081 പേര്‍ രോഗമുക്തി നേടി. 3,34,646 സജീവ കേസുകളുണ്ട്.

മാര്‍ച്ച് 21 വരെ 23,44,45,774 സാമ്പിളുകള്‍ പരിശോധിച്ചതായും ഞായറാഴ്ച മാത്രം 8,80,655 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.