Health

കൊറോണ വൈറസിന്റെ പുതിയ വകഭേദം; ശ്രദ്ധിക്കാം ഈ ലക്ഷണങ്ങള്‍

By Test User

December 30, 2020

യുകെയില്‍ പടര്‍ന്ന് പിടിച്ച കൊറോണ വൈറസിന്റെ പുതിയ ജനിതക വകഭേദം ഭീതി വിതയ്ക്കുകയാണ്. രോഗവ്യാപന ശേഷി കൂടുതലായ ഈ വകഭേദം പുതുവര്‍ഷത്തില്‍ കൂടുതല്‍ പേരെ കൊന്നൊടുക്കുമോ എന്നതാണ് ആശങ്ക.

യഥാര്‍ത്ഥ കോവിഡ് വൈറസും പുതിയ വകഭേദവും ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണ്. എന്നാല്‍ ഇനി പറയുന്ന അഞ്ച് ലക്ഷണങ്ങളെ പ്രത്യേകമായും കരുതിയിരിക്കണമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) പറയുന്നു. 1. ശ്വസന പ്രശ്‌നം 2. ആശയക്കുഴപ്പം 3. തുടര്‍ച്ചയായ നെഞ്ചു വേദന 4. ക്ഷീണവും ഉണര്‍ന്നിരിക്കാന്‍ വയ്യാത്ത അവസ്ഥയും 5. ചുണ്ടുകള്‍ക്കും മുഖത്തിനുമുള്ള നീല നിറം

പുതിയ കോവിഡ് വകഭേത്തിന് 56 ശതമാനം അധികം രോഗവ്യാപന ശേഷിയുണ്ടെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. സ്‌പൈക് പ്രോട്ടീനിലേത് ഉള്‍പ്പടെ 17 ജനിതക പരിവര്‍ത്തനങ്ങളാണ് VUI 202012/01 എന്ന് പേരുള്ള പുതിയ വകഭേദത്തിലുള്ളത്. ഈ പുതിയ വകഭേദം കുട്ടികളെ എളുപ്പം പിടികൂടാനും സാധ്യതയുണ്ട്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നവര്‍ അടിയന്തിരമായി വൈദ്യ സഹായം തേടണമെന്ന് സിഡിസി നിര്‍ദ്ദേശിക്കുന്നു.