ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക്. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തുന്നത്. നിയന്ത്രണം ഈ മാസം 24 മുതല്‍ പ്രാബല്യത്തില്‍ വരും.

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം പുനപ്പരിശോധിക്കും. മാത്രമല്ല, 14 ദിവസം ഇന്ത്യയില്‍ തങ്ങിയവര്‍ക്കും ഇതുവഴി ട്രാന്‍സിറ്റ് യാത്ര ചെയ്തവര്‍ക്കും യുഎഇയിലേക്ക് പ്രവേശനം അനുവദിക്കില്ല. അതേസമയം, ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല.