Connect with us

india

മാറ്റമില്ലാതെ മഹാരാഷ്ട്ര; ഇന്നും 14,000ത്തിലേറെ പേര്‍ക്ക് കോവിഡ്

വെള്ളിയാഴ്ച 331 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 23,775 ആയി

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ 14,361 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,47,995 ആയി. വെള്ളിയാഴ്ച 331 പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 23,775 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

5,43,170 പേര്‍ ഇതുവരെ രോഗമുക്തരായി. 11,607 പേര്‍ വെള്ളിയാഴ്ച മാത്രം രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 72.62 ശതമാനമായി. 1,80,718 രോഗികള്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 4,09,238 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച മാത്രം 5,996 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതുതായി 102 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തമിഴ്‌നാട്ടിലെ ആകെ കോവിഡ് മരണസംഖ്യ 7,050 ആയി.

വെള്ളിയാഴ്ച 5752 പേര്‍ രോഗമുക്തരായി. ഇതുവരെ 3,49,682 പേര്‍ പൂര്‍ണമായും രോഗമുക്തി നേടി. 52,506 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.ഡല്‍ഹിയില്‍ 1808 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ മരിച്ചു. 1,69,412 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് പിടിപെട്ടത്. മരണസംഖ്യ 4,389 ആയി.

india

ഡല്‍ഹി കോര്‍പറേഷന്‍ ആര്‍ക്ക്; മറ്റന്നാള്‍ അറിയാം

ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.

Published

on

ന്യൂഡല്‍ഹി: ശക്തമായ ത്രികോണ മല്‍സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 50 ശതമാനം പോളിങ്. 250 വര്‍ഡുകളിലായി 1,300 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് ഡല്‍ഹി കോര്‍പറേഷനുകളെ ഏകീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.

1.46 കോടി വോട്ടര്‍മാരാണ് കോര്‍പറേഷന്‍ പരിധിയിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പച്ചതൊട്ടില്ലെങ്കിലും 15 വര്‍ഷമായി കോര്‍പറേഷന്‍ ഭരണം ബി.ജെ.പിയുടെ കൈകളിലാണ്. സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഇത്തവണ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.

219-ാം വാര്‍ഡായ ദില്‍ഷാദ് ഗാര്‍ഡനില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശഹസാദ് അബ്ബാസി കോണി ചിഹ്നത്തില്‍ ജനവിധി തേടി. 2017ല്‍ ആകെയുള്ള 272 ല്‍ 181 സീറ്റാണ് ബി.ജെ.പി സ്വന്തമാക്കിയത്. എ.എ.പി 48ഉം കോണ്‍ഗ്രസ് 30ഉം സീറ്റുകള്‍ നേടി. 2022 മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പാണ് മാസങ്ങള്‍ക്കു ശേഷം ഡിസംബറില്‍ നടന്നത്. വോട്ടെടുപ്പ് അടുത്തതോടെയാണ് സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് ഡല്‍ഹി കോര്‍പറേഷനുകളെ ഒരുമിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട് പാര്‍ലമെന്റില്‍ ഇതിനുള്ള നിയമം പാസാക്കി. വാര്‍ഡ് പുനഃക്രമീകരണ നടപടികളും പൂര്‍ത്തിയാക്കേണ്ടി വന്നതിനാല്‍ തിരഞ്ഞെടുപ്പ് വൈകി.

വായു മലിനീകരണവും മാലിന്യവുമെല്ലാമാണ് പാര്‍ട്ടികള്‍ ഇത്തവണ പ്രചാരണായുധമാക്കിയത്. 13,638 ബൂത്തുകളിലായി രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെയായിരുന്നു വോട്ടെടുപ്പ്. ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.

Continue Reading

india

പണം ഈടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം വന്നേക്കും

പണം ഈടാക്കുന്ന എല്ലാത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി: പണം ഈടാക്കുന്ന എല്ലാത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വൈകാതെ ഇത് സംബന്ധിച്ച നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതും ഭാഗ്യം പരീക്ഷിക്കുന്നതുമായ രണ്ട് തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനാണ് കേന്ദ്ര നീക്കം.

നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച സമിതി തയാറാക്കിയ നിയമത്തില്‍ സ്‌കില്‍ ഗെയിമുകള്‍ക്ക് മാത്രമാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയമന്ത്രണമേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ആഗസ്റ്റിലാണ് ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാനുള്ള നിയമം തയാറാക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. സ്‌കില്‍ ഗെയിമുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് രജിസ്‌ട്രേഷനും പരാതി പരിഹാര സെല്ലും അടക്കം ഏര്‍പ്പെടുത്താനായിരുന്നു സമിതിയുടെ ശുപാര്‍ശ.

Continue Reading

india

തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

തൊഴിലാളികളുടെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് പൊലീസ് സ്ഥലത്തെത്തുന്പോഴേക്കും കൊല്ലപ്പെട്ടു

Published

on

മോഷണക്കുറ്റം ആരോപിച്ച്‌ തമിഴ്നാട്ടില്‍ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ മണികണ്ടത്താണ് സംഭവം.ആശാപുര എന്ന തടിമില്ലില്‍ നുഴഞ്ഞുകയറിയ യുവാവിനെ തൊഴിലാളികള്‍ പിടികൂടി കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

തൊഴിലാളികളുടെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് പൊലീസ് സ്ഥലത്തെത്തുന്പോഴേക്കും കൊല്ലപ്പെട്ടു. മില്ലുടമ അടക്കം മൂന്ന് പേര്‍ അറസ്റ്റിലായി.

Continue Reading

Trending