Connect with us

india

രാജ്യത്ത് വാക്‌സിന്‍ വിതരണം നാളെ മുതല്‍; ആദ്യഘട്ടത്തില്‍ മൂന്നര ലക്ഷം പേര്‍ക്ക്

3,62,870 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുക. ഇതിനായി രാജ്യമാകെ 2,934 വാക്‌സിനേഷന്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവപ്പ് നാളെ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ മൂന്നുലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

3,62,870 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുക. ഇതിനായി രാജ്യമാകെ 2,934 വാക്‌സിനേഷന്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ബൂത്തില്‍ ഒരേ വാക്‌സിന്‍ തന്നെയാവണം രണ്ടുതവണയും നല്‍കേണ്ടത്. കൊവിഷീല്‍ഡോ, കൊവാക്‌സിനോ എന്നത് അതാതിടങ്ങളിലെ ലഭ്യതക്കനുസരിച്ച് തീരുമാനിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേസമയം വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്ത്വം നിര്‍മാണ കമ്പനികളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോ ടെക്കിനുമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Trending