റിയാദ്: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സഊദിയിലേക്ക് അയച്ചു. ഇന്ത്യന്‍ കമ്പനിയായ സിറം ഇന്‍സിറ്റിറ്റിയൂട്ട് നിര്‍മിച്ച ഓക്‌സ്ഫഡ് അസ്ട്രാസെനക്ക വാക്‌സിന്റെ 30 ലക്ഷം ഡോസാണ് സൗദി അറേബ്യയില്‍ എത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചത്. വൈകാതെ 70 ലക്ഷം ഡോസുകള്‍ കൂടി എത്തും. ഓക്‌സ്ഫഡ് സര്‍വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇന്‍സിറ്റിറ്റിയൂട്ടില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍നാണിത്.

ഇത് സഊദിയില്‍ ഉടന്‍ ഉപയോഗിച്ച് തുടങ്ങുമെന്ന് സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു.