തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര് കൂടി ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം, വയനാട്, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് മരിച്ചത്. വയനാട് തരുവണ സ്വദേശി സി.എച്ച് അബ്ദുള്ളയുടെ ഭാര്യ ഫാത്തിമ ( 49) കൊവിഡ് ബാധിച്ച് മരിച്ചതായി ഇന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ ആറാം തീയതി മരിച്ച ഫാത്തിമയുടെ മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം നെടുവ സ്വദേശി നഫീസ(76), കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ്(67), വടകര സ്വദേശി മുരളീധരന്‍(65)എന്നിവരാണ് മരിച്ചത്.

വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ളയാണ് തിരുവനന്തപുരം മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നാരായണ പിള്ളയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജൂണ്‍ 30 ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.