ദുബായ്: ലോകത്തെവിടെയുള്ള യുഎഇ സ്വദേശികള്‍ക്കും ദുബൈയിലേക്ക് വരുന്നതിനായി കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എമിറേറ്റ്‌സ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. ദുബായിലേക്ക് വരുന്നതിനായി വിമാനത്തില്‍ പ്രവേശിക്കുന്നതന് മുമ്പ് നടത്തേണ്ട കോവിഡ് ടെസ്റ്റാണ് ആവശ്യമില്ലെന്നറിയിച്ചത്.

അതേസമയം എമിറേറ്റില്‍ എത്തിയാല്‍ അവര്‍ക്ക് പരിശോധന നടത്തണം.

അതേസമയം ദുബായിലേക്കെത്തുന്ന മറ്റെല്ലാ യാത്രക്കാര്‍ക്കും നിലവിലെ സ്ഥിതി തുടരും. പുറപ്പെടുന്നതിനു മുമ്പായി കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കിയാലേ ദുബായിലേക്ക് പ്രവേശനം അനുവദിക്കൂ.