Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്

Published

on

സംസ്ഥാനത്ത് ഇന്ന് 5218 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര് 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര് 149, ഇടുക്കി 104, കാസര്ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 70,56,318 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശി ചെല്ലയ്യന് (84), അണ്ടൂര്കോണം സ്വദേശി സത്യന് (58), കാപ്പില് സ്വദേശി ഹാഷിം (78), ചിറ്റാറ്റുമുക്ക് സ്വദേശി ഗോപാലന് (72), മടവൂര് സ്വദേശി മുഹമ്മദ് രാജ (61), പാപ്പനംകോട് സ്വദേശിനി ഷെറീഫ ബീവി (76), മാരായമുട്ടം സ്വദേശിനി ശ്രീകുമാരി (56), കൊല്ലം പുത്തന്പുരം സ്വദേശിനി തങ്കമണി (66), ചവറ സ്വദേശി ക്രിസ്റ്റഫര് (74), കിളികല്ലൂര് സ്വദേശി വിജയന് (68), കല്ലട സ്വദേശി വിഗ്നേശ്വരന് പിള്ള (78), പരവൂര് സ്വദേശി ശ്രീധരന് നായര് (69), പത്തനംതിട്ട തിരുവല്ല സ്വദേശി ഗീവര്ഗീസ് (68), ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി രാധാകൃഷ്ണന് (65), ഹരിപ്പാട് സ്വദേശി മുരുഗന് (58), തൃശൂര് ഇരിങ്ങാലകുട സ്വദേശി വത്സന് (61), മാള സ്വദേശിനി ഓമന (48), ഗുരുവായൂര് സ്വദേശി രാമന് നായര് (89), കടപ്പുറം സ്വദേശി മുഹമ്മദ് അലി (78), പനമുക്ക് സ്വദേശി ബാലന് (74), പാലക്കാട് കോയിപ്ര സ്വദേശി മിചല് സ്വാമി (72), മലപ്പുറം വേലൂര് സ്വദേശിനി മാലതി (69), ചുള്ളിപ്പാറ സ്വദേശി ബാലന് (64), പൊന്നാനി സ്വദേശി മുഹമ്മദ് ഉണ്ണി (60), ഒതുക്കുങ്ങല് സ്വദേശി ഷാജഹാന് (40), പാരമലങ്ങാടി സ്വദേശി ഹസന് (86), കോഴിക്കോട് ഫറോഖ് സ്വദേശി വീരന് (84), വടകര സ്വദേശിനി സുബൈദ (62), അയിക്കരപ്പാടി സ്വദേശിനി റുബീന (35), ചുങ്കക്കുന്ന് സ്വദേശിനി അനിത (48), പാഴൂര് സ്വദേശിനി ഉണ്ണിപാത്തു (88), വയനാട് കല്പറ്റ സ്വദേശി സുലൈമാന് (70), കണ്ണൂര് ഉളിയില് സ്വദേശിനി ഷറീഫ (55) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2680 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 72 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 733, തൃശൂര് 689, എറണാകുളം 442, തിരുവനന്തപുരം 306, കൊല്ലം 413, പത്തനംതിട്ട 304, മലപ്പുറം 355, പാലക്കാട് 162, ആലപ്പുഴ 310, വയനാട് 273, കോഴിക്കോട് 257, കണ്ണൂര് 114, ഇടുക്കി 100, കാസര്ഗോഡ് 20 എന്നിങ്ങനേയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
46 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, തൃശൂര് 9 വീതം, കണ്ണൂര് 7, പാലക്കാട് 6, പത്തനംതിട്ട 5, തിരുവന്തപുരം 3, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 290, കൊല്ലം 863, പത്തനംതിട്ട 188, ആലപ്പുഴ 233, കോട്ടയം 440, ഇടുക്കി 72, എറണാകുളം 416, തൃശൂര് 706, പാലക്കാട് 338, മലപ്പുറം 714, കോഴിക്കോട് 487, വയനാട് 162, കണ്ണൂര് 115, കാസര്ഗോഡ് 42 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,757 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,16,666 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,04,165 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,90,987 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 13,178 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1357 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ആലക്കോട് (കണ്ടെന്മെന്റ് സോണ് വാര്ഡ് 12), ഇരട്ടിയാര് (13, 14), പുറപ്പുഴ (സബ് വാര്ഡ് 10, 11), കൊല്ലം ജില്ലയിലെ മൈലം (7), വെളിനല്ലൂര് (സബ് വാര്ഡ് 6, 10, 12), കല്ലുവാതുക്കല് (സബ് വാര്ഡ് 4), പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ (സബ് വാര്ഡ് 5, 6, 7, 11, 13, 14), അടൂര് മുന്സിപ്പാലിറ്റി (സബ് വാര്ഡ് 4, 26), ചിറ്റാര് (സബ് വാര്ഡ് 13), വയനാട് ജില്ലയിലെ കോട്ടത്തറ (സബ് വാര്ഡ് 4), തൃശൂര് ജില്ലയിലെ കൈപറമ്പ് (16), പാലക്കാട് ജില്ലയിലെ മുതുമല (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 442 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍

സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.

Published

on

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇരുമ്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ റിപ്പോര്‍ട്ട് കൊടുത്തതായി പൊലീസ് അറിയിച്ചു.

Continue Reading

kerala

അമിതമായ ജോലി സമ്മര്‍ദം; കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി ബി.എല്‍.ഒമാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

Published

on

രാജ്യത്തുടനീളം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിലെ (എസ്.ഐ.ആര്‍) അമിതമായ ജോലി സമ്മര്‍ദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒമാര്‍) കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി.

ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

ഈ മാസം ആദ്യം എസ്.ഐ.ആര്‍ ആരംഭിച്ചതിനുശേഷം ബംഗാളില്‍ മൂന്ന് വനിതാ ബി.എല്‍.ഒമാര്‍ മരിച്ചു. അതില്‍ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.എല്‍.ഒമാരുടെ മരണങ്ങള്‍ ബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല. കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

വന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു

അഡ്വക്കറ്റ് ബി.എ ആളൂരിനെ കാണാനാണ് വന്നതെന്നും ആളൂര്‍ മരിച്ചത് അറിഞ്ഞില്ലെന്നും ബണ്ടി ചോര്‍ റെയില്‍വേ പൊലീസിന് മൊഴി നല്‍കി.

Published

on

എറണാകുളത്ത് നിന്ന് കസ്റ്റഡിയിലായ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ വിട്ടയച്ചു. നിലവില്‍ പ്രതിചേര്‍ക്കപ്പെട്ട കേസുകള്‍ ഇല്ലാത്തതിനാലാണ് വിട്ടയച്ചത്. അഡ്വക്കറ്റ് ബി.എ ആളൂരിനെ കാണാനാണ് വന്നതെന്നും ആളൂര്‍ മരിച്ചത് അറിഞ്ഞില്ലെന്നും ബണ്ടി ചോര്‍ റെയില്‍വേ പൊലീസിന് മൊഴി നല്‍കി.

ബണ്ടി ചോര്‍ ഇന്ന് രാവിലെ മുതല്‍ എറണാകുളം സൗത്ത് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. വെരിഫിക്കേഷന്റെ ഭാഗമായാണ് ഇയാളെ ഇന്നലെ രാത്രി തടഞ്ഞുവെച്ചിരുന്നത്. മറ്റൊരു കേസില്‍ ഹാജരാകാന്‍ എത്തിയതെന്നായിരുന്നു വാദം. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ആളൂര്‍ വക്കീലിനെ കാണാനാണ് എത്തിയതെന്നും ഇവിടെയെത്തിയപ്പോഴാണ് മരിച്ച വിവരമറിയുന്നതെന്നും ഇയാള്‍ വ്യക്തമാക്കി.

എഴുന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. നിലവില്‍ കേരളത്തില്‍ കേസുകളൊന്നും ഇല്ല. തൃശൂരിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനാണ് എറണാകുളത്ത് എത്തിയത്. തൃശൂരിലെ കവര്‍ച്ച കേസില്‍ ബണ്ടി ചോറിനെ കോടതി വെറുതെ വിട്ടിരുന്നു.

Continue Reading

Trending