തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു പേരും യുകെയില്‍ നിന്ന് വന്നവരാണ്.

കണ്ണൂര്‍ ജില്ലയില്‍ 25, 27 വയസുള്ള രണ്ട് യുവാക്കള്‍ക്കും പത്തനംതിട്ടയിലെ 52 വയസുകാരനുമാണ് ജനിതക അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി. ഈ മൂന്നു പേരുള്‍പ്പടെ സംസ്ഥാനത്ത് ഇന്ന്5490 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.