കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നടപടികളിലേക്ക് പ്രവേശിക്കുന്നു. 50 മുതല്‍ 100 ആളുകള്‍ക്ക് മാത്രമേ ഇനി പൊതുപരിപാടികളില്‍ പങ്കെടുക്കാനാവു.ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായവര്‍ക്കും വാക്‌സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്കും മാത്രമാണ് മാളുകളില്‍ പ്രവേശിക്കാനാവുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കലക്ടര്‍മാര്‍ക്ക് ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.