Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 7108 പേര്‍ രോഗമുക്തി നേടി. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത കേസുകള്‍ 439 ആണ്. ഇന്ന് 21 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ 1533 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. 47 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 86,681 പേര്‍ ചികിത്സയില്‍ കഴിയുന്നു. 33,345 സാമ്പിളുകളാണ് ഇന്ന് പരിശോധന നടത്തിയത്.

അതേ സമയം മാസ്‌ക് ഉപയോഗം കൂട്ടാന്‍ പുതിയ ക്യാമ്പയിന് തുടക്കമിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാസ്‌ക് ധരിക്കൂ കുടുംബത്തെ രക്ഷിക്കൂ എന്നതാണ് ക്യാമ്പയിന്‍. 33,345 സാമ്പിളുകളാണ് ഇന്ന് പരിശോധന നടത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending