കണ്ണൂര്‍: സംസ്ഥാനത്ത് ശനിയാഴ്ച 5949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,690 സാംപിളുകളാണ്. 30 മരണം കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5,268 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 5173 പേര്‍ക്കാണു രോഗം ബാധിച്ചത്.

ഉറവിടം അറിയാത്ത 646 കേസുകളാണുള്ളത്. 47 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചുവെന്നു മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ശതമാനമാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് ഇടയാക്കിയില്ലെങ്കില്‍ ഈ ട്രെന്‍ഡ് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയില്‍ വീഴ്ച വരുത്തിയാല്‍ സ്ഥതിഗതികള്‍ മോശമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.