തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പ്രതിദിന കോവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട്ട്. 918 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 20 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.
താരതമ്യേന കുറഞ്ഞ സാമ്പിള്‍ ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. 24 മണിക്കൂറിനിടെ 36,027 കോവിഡ് ടെസ്റ്റുകള്‍ മാത്രമാണ് ഇന്ന് നടത്തിയിട്ടുള്ളത്. എന്നിട്ടും കോഴിക്കോട്ടെ പ്രതിദിന കണക്ക് വര്‍ധനയില്‍ തുടരുന്നുവെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
കോഴിക്കോട് കഴിഞ്ഞാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച ജില്ല എറണാകുളമാണ്. 537 പേര്‍ക്കാണ് എറണാകുളത്ത് രോഗം. രണ്ടാമതുള്ള എറണാകുളത്തേക്കാള്‍ നാനൂറോളം അധികം കേസുകളാണ് കോഴിക്കോടുള്ളത്. തിരുവനന്തപുരം 486, മലപ്പുറം 405 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള കോവിഡ് രോഗബാധ കൂടുതലുള്ള ജില്ലകള്‍.
Be the first to write a comment.