മലപ്പുറം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മലപ്പുറം ജില്ലയില്‍. 1013 പേരിലാണ് ഇന്ന് ജില്ലയില്‍ കോവിഡുണ്ടെന്ന് കണ്ടെത്തിയത്. ഇതില്‍ 934 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേ സമയം ജില്ലയില്‍ ഇന്ന് 1519 പേര്‍ കോവിഡ് മുക്തരായി എന്നത് ആശ്വാസം പകരുന്നു.

മലപ്പുറത്തിന് പുറമെ എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ് ബാധിച്ചു. 20 മരണങ്ങള്‍ സ്ഥിരീകരിച്ചു. 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7792 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.