ചെന്നൈ: തിരുപ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ രണ്ട് കോവിഡ് രോഗികള്‍ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളാണ് മരിച്ചത്. തിരുപ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവിലേക്കുള്ള വൈദ്യുതി നിലച്ചതിനെ തുടര്‍ന്നാണ് മരിച്ചത്. മരിച്ചവര്‍ രണ്ടുപേരും കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരായിരുന്നു. വൈദ്യുതി നിലച്ചതോടെ ഓക്‌സിജന്‍ പമ്പുകള്‍ മൂന്നു മണിക്കൂര്‍ നേരം പ്രവര്‍ത്തന രഹിതമായി.

സംഭവത്തില്‍ ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ആശുപത്രിയിലെ അറ്റകുറ്റപ്പണിക്കിടെ അബദ്ധത്തില്‍ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

അതേസമയം ആശുപത്രി അധികൃതരുടെ വീഴ്ചക്കെതിരെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.