റിയാദ്​: സൗദി അറേബ്യയില്‍ 364 പേര്‍ക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. രാജ്യത്താകെ 274 രോഗികള്‍ സുഖം പ്രാപിച്ചു​. രാജ്യത്ത്​ വിവിധയിടങ്ങളിലായി അഞ്ച്​ മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,71,720 ആയി. ഇതില്‍ 3,62,642 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6,420 ആയി. 2558 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 437 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനം ആയി.