അബുദാബി: യുഎഇയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരം കടന്ന് പ്രതിദിന കോവിഡ്. 1008 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. 882 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 92,000 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

യുഎഇയില്‍ ആകെ 89,540 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 78,819 പേര്‍ക്ക് രോഗം ഭേദമായി. 409 കോവിഡ് മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 10,312 രോഗികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

അതേസമയം യുഎഇയിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണ ഘട്ടം പുരോഗമിക്കുന്നു. നിലവില്‍ 125 രാജ്യങ്ങളില്‍ നിന്നുള്ള 31,000 പേരില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണം വിജയകരമാണെന്നാണ് വിലയിരുത്തല്‍.