ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള കക്ഷികളെ അണിനിരത്തി വിശാല ഐക്യം വേണമെന്ന് സിപിഐ. ദേശീയ എക്‌സിക്യൂട്ടീവിന് സമര്‍പ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യം.

രാജ്യസഭയിലേക്കുള്ള യെച്ചൂരിയുടെ തിരഞ്ഞെടുപ്പ് പോലും കേരളഘടകത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. ഇതേതുടര്‍ന്ന് സമര്‍പ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന് ദേശീയ എക്‌സിക്യൂട്ടീവ് അംഗീകാരം നല്‍കി. ഈ രാഷ്ട്രീയ പ്രമേയം 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിനിടെയാണ് സിപിഐ കോണ്‍ഗ്രസിനോടുള്ള പൊതുനിലപാട് സംബന്ധിച്ച് രാഷ്ട്രീയ പ്രമേയം തന്നെ ദേശീയ നേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ബിജെപിയെ മുഖ്യശത്രുവായി കണ്ട് എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന അഭിപ്രായം സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന് മുന്നില്‍ ഉയര്‍ന്ന കാര്യമായിരുന്നു. എന്നാല്‍ ഇതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നത് സിപിഎം കേരള ഘടകമായിരുന്നു.