മലപ്പുറം ജില്ലയിലെ എടയൂര്‍ അത്തിപ്പറ്റ ഗവ എല്‍ പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മീസില്‍സ് കുത്തിവെപ്പ് റൂബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനിടെ തടയാനെത്തിയവര്‍രക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഉദ്യോഗസ്ഥരുടെ മനോവീരം തകര്‍ക്കാനുള്ള ശ്രമമാണുണ്ടായതെന്നും മന്ത്രി ആരോപിക്കുന്നു. ഇതുവരെ സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തതായും മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു.