ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ മോശം പെരുമാറ്റത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മാധ്യമങ്ങളോടുള്ള രോഷപ്രകടനം അനാവശ്യമാണെന്ന് കേന്ദ്ര നേതാക്കള്‍ പ്രതികരിച്ചു. സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി.സദാശിവവുമായി നടത്തിയ കൂടിക്കാഴ്ച കൈകാര്യം ചെയ്ത രീതിയിലും പാര്‍ട്ടി നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. ബിജെപിയുമായി ഇന്നലെ നടന്ന സമാധാന ചര്‍ച്ച ഗവര്‍ണര്‍ പറഞ്ഞിട്ടാണെന്ന പ്രതീതി ഉണ്ടാക്കിയതും ശരിയായില്ലെന്ന് നേതാക്കള്‍ പറഞ്ഞു.