Connect with us

kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സിപിഎം കടന്നുകയറ്റം? പാര്‍ട്ടി പ്രചരണഗാനങ്ങള്‍ ഉത്സവ വേദിയില്‍ അവതരിപ്പിച്ചതില്‍ വന്‍ പ്രതിഷേധം

കൊല്ലം കടയ്ക്കല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയില്‍ ആലപപിച്ചത് പാര്‍ട്ടി സൂക്തങ്ങള്‍.

Published

on

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സിപിഎം കടന്നു കയറ്റം. ഉത്സവങ്ങള്‍ പാര്‍ട്ടി പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. കൊല്ലം കടയ്ക്കല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയില്‍ ആലപപിച്ചത് പാര്‍ട്ടി സൂക്തങ്ങള്‍.

രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദികളാക്കരുത് എന്ന ഹൈക്കോടതി വിധിയെ അവഗണിച്ചാണ് ഡിവൈഎഫ്‌ഐ സിന്ദാബാദ്, പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ ഇടതു പക്ഷ രാഷ്ട്രീയപ്രചരണ ഗാനങ്ങള്‍ കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ അവതരിപ്പിച്ചത്. ഡിവൈഎഫ്‌ഐ -സി പി എം പാര്‍ട്ടി ചിഹ്നങ്ങളും കൊടികളും പ്രദര്‍ശിപ്പിച്ച് വിപ്‌ളവഗാനങ്ങള്‍ ആലപിച്ച് ഗാനമേള നടത്തിയതിനെതിരെ ശക്തമായ വിമര്‍ശനം കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉയര്‍ത്തിയിരുന്നു.

രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദികളാക്കരുത് എന്ന ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ വിധിയെ മറികടന്നാണ് കടയ്ക്കല്‍ ദേവി ക്ഷേത്രത്തില്‍ ഇടത് വിപ്ലവ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനമേള അരങ്ങേറിയത്. സിപിഎം – ഡിവൈഎഫ്ഐ ചിഹ്നങ്ങളും കൊടികളും എല്‍ഇഡി വോളില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് ഗായകന്‍ അലോഷി ക്ഷേത്രോത്സവ വേദിയില്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചത്. ഡിവൈഎഫ്‌ഐ സിന്ദാബാദ്, പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ ഗാനങ്ങളാണ് കടയ്ക്കല്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കപ്പെട്ടത്

ക്ഷേത്രങ്ങളിലും വിവിധ ആരാധനാലയങ്ങളിലും ഉള്‍പ്പെടെ പാര്‍ട്ടിയുടെ സ്വാധീനവും ഇടപെടലും കൂടുതല്‍ സജീവമാക്കി പിടിമുറുക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു കടയ്ക്കല്‍ തിരുവാതിര ആഘോഷത്തില്‍ വിപ്ലവ ഗാനാലാപനം ഉണ്ടായത്.കടുത്ത ഭാഷയിലാണ് ഇതിനെ കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. ഉത്സവം നടക്കുമ്പോള്‍ അവിടെപ്പോയാണോ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുന്നത്, പു്ഷ്പനെ അറിയാമോ എന്നൊക്കെ പാടുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു… ?

പാര്‍ട്ടി സ്വാധീനം ഉറപ്പിച്ച് പ്രചാരണത്തിനായി ക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയും പ്രയോജനപ്പെടുത്തുവാനുള്ള സിപിഎം തന്ത്രത്തിനെതിരെ വിശ്വാസ സമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധം ഉയരുകയാണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ അരങ്ങേറിയ ഈ രാഷ്ട്രീയ നാടകത്തില്‍ വ്യക്തമായ ഒരു വിശദീകരണം നല്‍കാതെ ദേവസ്വം ബോര്‍ഡ് ഒളിച്ചുകളി തുടരുകയാണ്.

kerala

വെള്ളാപ്പള്ളിയെ വെള്ളപൂശി സിപിഎം

വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.

Published

on

മലപ്പുറം: വെള്ളാപ്പള്ളി നടേശന്‍ ഹിന്ദു വര്‍ഗീയവാദിയല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. വെള്ളാപ്പള്ളി കേരളത്തിലെ പ്രധാനപ്പെട്ട ഒരു സമുദായത്തെ പ്രതിനിധാനം ചെയ്യുന്നയാളാണ്. കേരളീയ പൊതുസമൂഹത്തിന് എതിരായ പ്രവര്‍ത്തനങ്ങളോ സംസാരമോ അദ്ദേഹത്തില്‍ നിന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്‌സും ക്രിസ്ത്യന്‍ പള്ളിയും തകര്‍ത്തു

കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ കോട്ടേഴ്‌സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് ആക്രമണം.

Published

on

തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. ക്വാര്‍ട്ടേഴ്‌സിനും, പള്ളിക്കും നേരെയാണ് ആനയുടെ ആക്രമണമുണ്ടായത്. കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ കോട്ടേഴ്‌സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് ആക്രമണം.

കോട്ടേഴ്‌സ് പൊളിച്ച് അകത്തു കയറി ആന സാധനങ്ങള്‍ നശിപ്പിച്ചു. പള്ളിയിലെ മാതാവിന്റെ രൂപവും മുറികളും കാട്ടാനകള്‍ തകര്‍ത്തു.

പുറകുവശത്തെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി പുറകുവശത്തുള്ള മുറികളില്‍ നാശംവിതച്ചു. വലിയൊരു സംഘം കാട്ടാനകള്‍ എത്തിയാണ് ആക്രമണം നടത്തിയത്. 60ല്‍ അധികം കുടുംബങ്ങള്‍ നേരത്തെതന്നെ ഈ പ്രദേശം വിട്ട് പോയിട്ടുള്ളതാണ്.

Continue Reading

kerala

‘നിയമവിരുദ്ധമായി ദേഹ പരിശോധന നടത്തി’; കരിപ്പൂര്‍ സ്വര്‍ണവേട്ടയില്‍ പൊലീസിനെതിരെ കസ്റ്റംസ്

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് പരാമര്‍ശം.

Published

on

മലപ്പുറം: സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ പൊലീസിനെതിരെ കസ്റ്റംസ്. പൊലീസ് നിയമവിരുദ്ധമായി മലദ്വാര പരിശോധന നടത്തിയിരുന്നതായി കസ്റ്റംസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് പരാമര്‍ശം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കോ മജിസ്‌ട്രേറ്റിനോ മാത്രമാണ് ശരീര പരിശോധനക്ക് അനുമതി നല്കാന്‍ അധികാരമുള്ളൂ. ഇത് മറികടകടന്നാണ് കരിപ്പൂര്‍ പൊലീസിന്റെ നടപടിയെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു. കസ്റ്റംസഡിന്റെ അധികാര പരിധിയിലെ സ്ഥലത്ത് നിന്നും പൊലീസ് സ്വര്‍ണ്ണം പിടികൂടിയെന്നും റിപ്പോര്‍ട്ട്.

ഒരാള്‍ സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്നതായി സംശയം തോന്നിയാല്‍ അയാളെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടതെന്നാണ് കസ്റ്റംസ് നിയമം 103 നിര്‍ദേശിക്കുന്നത്. മജിസ്‌ട്രേറ്റാണ് എക്‌സറേ എടുക്കാന്‍ അനുമതി നല്കുന്നതും എക്‌സറേ റിപ്പോര്‍ട്ട് പരിശോധിച്ച് ശരീര പരിശോധനക്ക് അനുമതി നല്കുന്നതും. അത്യാവശ്യ ഘട്ടത്തില്‍ കസ്റ്റംസ് ഡെപ്യൂട്ട് കമ്മീഷണര്‍മാര്‍ക്കും ശരീര പരിശോധനക്ക് അനുമതി നല്‍കാം. പരിശോധനക്ക് ശേഷം കഴിയുന്നതും വേഗം പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കകയും വേണം. മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ ശരീര പരിശോധന നടത്താന്‍ ഒരു ഘട്ടത്തിലും പൊലീസ് അധികാരമില്ല.

അതേസമയം കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് നിന്ന് സ്വര്‍ണ്ണക്കടത്ത് പിടിക്കല്‍ പതിവാക്കിയ കരിപ്പൂര്‍ പൊലീസ് നിയമപരമായി അധികാരമില്ലാതെ നിരവധി പ്രതികളുടെ മലദ്വാര പരിശോധനയും നടത്തിയിരുന്നുതായാണ് കസ്റ്റംസ് ആരോപിക്കുന്നത്.

കരിപ്പൂര്‍ അന്താരാഷ്ട്ര ടെര്‍മിനലലിലെ അറൈവല്‍ ഏരിയയില്‍ പരിശോധന നടത്താന്‍ കസ്റ്റംസിനാണ് അധികാരം. പൊലീസിന്റെ നടപടി നിയമ നടപടികളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും കസ്റ്റംസ് പറയുന്നു.

Continue Reading

Trending