crime

കറി കുറഞ്ഞതിനെ ചൊല്ലി തട്ടുകടയില്‍ പ്രശ്‌നമുണ്ടാക്കി; പിടിയിലായ നേതാവിനെ വിട്ടയക്കാന്‍ പൊലീസ് സ്റ്റേഷില്‍ സിപിഎം പ്രവര്‍ത്തകരുടെ പരാക്രമം

By webdesk14

April 04, 2023

കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പേട്ട പൊലീസ് സ്റ്റേഷനില്‍ സി.പി.എം നേതാക്കളുടെ അതിക്രമം. സംഘമായി സ്‌റ്റേഷനിലെത്തിയ നേതാക്കള്‍ പൊലീസുകാരോട് ദേഷ്യപ്പെടുകയായിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി രതീഷ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തു.

കറി കുറഞ്ഞതിനെ ചൊല്ലി തട്ടുകടയില്‍ പ്രശ്‌നമുണ്ടാക്കിയതിനാണ് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. പിന്നാലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്‌റ്റേഷനിലെത്തി. കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘം പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി.