തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് സിപിഎമ്മില്‍ വോട്ടവകാശമില്ല. സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കി കേന്ദ്രകമ്മിറ്റി തീരുമാനം വന്നതോടെയാണ് വി.എസിന് വോട്ടവകാശമില്ലാതായത്. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സമിതിയിലും ക്ഷണിതാവാണ് വി.എസ്. ചര്‍ച്ചകളില്‍ പങ്കെടുക്കാമെങ്കിലും പാര്‍ട്ടി കമ്മിറ്റികളിലെ ക്ഷണിതാക്കള്‍ക്ക് വോട്ടെടുപ്പുകളില്‍ പങ്കെടുക്കാനാവില്ലെന്നതാണ് വി.എസ് പക്ഷക്കാരെ ആശങ്കയിലാക്കുന്നത്.