ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാറിനെ പൊലീസുകാര്‍ കൊലപ്പെടുത്തിയ കേസില്‍ ക്രൈബ്രാഞ്ചിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പൊലീസുകാര്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്നത് മദ്യ ലഹരിയിലായിരുന്നുവെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ച നാല് ദിവസവും പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. ഒരുദിവസം പോലും രാജ്കുമാറിനെ ഉറങ്ങാന്‍ അനുവദിച്ചില്ല. സ്‌റ്റേഷന്‍ വളപ്പിലെ കാന്താരിച്ചെടിയിലെ മുളകുപറിച്ച് രാജ്കുമാറിന്റെ രഹസ്യ ഭാഗങ്ങളില്‍ തേച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ ഇടുക്കി എസ്പിയെ അറിയിച്ച ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ നെടുങ്കണ്ടം എസ്‌ഐ കെഎ സാബു ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എന്നാല്‍ നെടുങ്കണ്ടം സ്‌റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നതരെ അറിയിക്കുന്നതില്‍ സ്‌റ്റേറ്റ് ഇന്റലിജന്‍സ് ഗുരുതരമായ വീഴ്ച്ചവരുത്തിയതായും കണ്ടെത്തി.