തിരുവന്തപുരം: തിരുവനന്തപുരം ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയപ്പോള്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കും കുടുംബത്തിനുമെതിരെ ഉണ്ടായ പൊലീസ് ആക്രമങ്ങളെ ന്യായീകരിച്ച് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട. എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സെന്‍കുമാറിന് കൈമാറി . മഹിജ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ദേഹോപദ്രവ നടപടി ഉണ്ടായെന്ന പരാതിയും ക്രൈബ്രാഞ്ച് തള്ളിയിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്ത് ചിലര്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും ഡിജിപിയെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചത് ശരിയായില്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മഹിജയുടെ അറസ്റ്റ് സംബന്ധിച്ച പൊലീസിന്റെ വാദങ്ങള്‍ അംഗീകരിക്കുന്നതാണ്.