ജന്മദിനം ആഘോഷിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറക്കിയ വിദ്യാര്‍ഥികളായ രണ്ടു മക്കളെ പിതാവ് കൊലപ്പെടുത്തി. തുടര്‍ന്ന് ഇദ്ദേഹം തൂങ്ങിമരിച്ചു. ഓപിലിക്കോട് മടിവയലിലെ കെ ആര്‍ രാഘേഷ് (37), വൈദേഹി (10), ശിവനന്ദ്(6) എന്നിവരാണു മരിച്ചത്. ജന്മദിനാഘോഷ ഭാഗമായി വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറക്കി കൊണ്ടു പോയി കൊല്ലുകയായിരുന്നു.

നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടിലെത്തിച്ച് മക്കളെ കൊലപ്പെടുത്തിയശേഷം രുകേഷ് തൂങ്ങി മരിക്കുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. കുട്ടികളുമായി വീട്ടില്‍ നിന്നിറങ്ങിയ രാകേഷ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അനുജന്‍ ഉമേഷ് അന്വേഷിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശി സബിയയാണ് രുകേഷിന്റെ ഭാര്യ. ഒരു വര്‍ഷത്തിലധികമായി സബിയ സ്വന്തം വീട്ടിലാണ് താമസമെന്നു നാട്ടുകാര്‍ പറയുന്നു. രണ്ടാഴ്ച മുന്‍പാണ് രുകേഷ് ഭാര്യ വീട്ടില്‍നിന്നു 2 കുട്ടികളെയും കൂട്ടി മടിവയലിലെ തറവാട് വീട്ടില്‍ എത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.