kerala

ക്രിമിനൽ പോലീസ് രാജ് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക; മുസ്‌ലിം യൂത്ത് ലീഗ് കമ്മീഷണർ ഓഫീസ് മാർച്ച്‌ വ്യാഴാഴ്ച

By webdesk17

October 01, 2024

മാഫിയാ സംഘങ്ങളുടെ കൂടാരമായി മാറിയ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിക്കും. കേരള ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത തരത്തിൽ ലജ്ജകരമായ ആഭ്യന്തര വകുപ്പിനെതിരെയും അതിന്റെ നേതൃത്വതിനെതിരെയും സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് നടക്കുന്ന മാർച്ചിന്റെ ഭാഗമായാണ് വ്യാഴാഴ്ച (ഒക്ടോബർ 3ന്) കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിക്കുന്നത്.

മാമി തിരോധാനം, പോലീസ് ക്രിമിനലിസം, കൊള്ള, കൊല പോലീസ് കൂട്ട് കെട്ട്, മലപ്പുറത്തെ അവഹേളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരിലും മാർച്ചിൽ പ്രതിഷേധം ഉയരും .

മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറസെക്രട്ടറി അഡ്വ പി.കെ ഫിറോസ് ഉത്ഘാടനം ചെയ്യും. പ്രതിഷേധ മാർച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കൃത്യം 10 മണിക്ക് ആരംഭിക്കും. കോഴിക്കോട് കമ്മീഷണർ ആസ്ഥാനത്തേക്ക് നടക്കുന്ന മാർച്ച് വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരും എത്തിച്ചേരണമെന്ന് ജില്ല പ്രസിഡൻ്റ് മിസ്ഹബ് കീഴറിയൂർ ജെനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ എന്നിവർ പറഞ്ഞു.