മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിലെ അവസാന മത്സരത്തിലും ഗോള്‍ നേടിയതോടെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡ് നേടി. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന ഖ്യാതിയാണ് ബെറൂസിയ ഡോട്ട്മുണ്ടിനെതിരെ ഗോള്‍ നേടിയ പോര്‍ച്ചുഗീസ് താരം സ്വന്തമാക്കിയത്.

ചാമ്പ്യന്‍സ് ലീഗില്‍ നിലവില്‍ ടോപ് സ്‌കോററായ ക്രിസ്റ്റിയനോ കളിയുടെ 12-ാം മിനുട്ടില്‍ ബൊറൂസിയ വലകുലുക്കിയാണ് വീണ്ടും ചരിത്രത്തിലിടം നേടുന്നത്. കളിയില്‍ രണ്ടിനെതിരെ മൂന്നു ഗോളുമായി റയല്‍ മാഡ്രിഡ് ജയിച്ചു അവസാന പതിനാറില്‍ ഗ്രൂപ്പില്‍ ഇടംനേടി. ഗ്രൂപ്പില്‍ ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനു താഴെ രണ്ടാം സ്ഥാനക്കാരായാണ് റയല്‍ പ്രീ ക്വാട്ടറില്‍ പ്രവേശിച്ചത്. ചാന്വ്യന്‍ ലീഗില്‍ ഗ്രൂപ്പ്് ഘട്ടത്തില്‍ മാത്രം ഒമ്പതു ഗോളാണ് നേടിയത്.