ചത്തീസ്ഖഢ്: പട്രോള്‍ ബങ്കില്‍ ഒളിഞ്ഞിരുന്ന നക്‌സല്‍ മാവോയിസ്റ്റുകളുടെ ആക്രമത്തില്‍ 12 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ ചത്തീസ്ഖഢിലെ സുകുമയില്‍ കൊല്ലപ്പെട്ടു. മറ്റു നാലുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടുരുകയാണ്.

ആക്രമത്തിനിടയില്‍ പത്തിലധികം വന്‍ ആയുധങ്ങള്‍ സൈനികരില്‍ നിന്ന് നക്‌സലൈറ്റുകള്‍ കൊള്ളചെയ്തു. എ.കെ സീരിസിലെയും ഐ.എന്‍.എസ്.എ.എസ് സീരീസിലെയും ആയുധങ്ങളാണ് കൊള്ളചെയ്യപ്പെട്ടത്.
ബെജ്ജി കൊട്ടാചെരു പട്ടണങ്ങള്‍ക്കിടിയിലെ പണി നടന്നുകൊണ്ടിരിക്കുന്ന വഴിയില്‍ സുരക്ഷയൊരുക്കുന്നതിനിയിലാണ് ഒളിത്താവളങ്ങളില്‍ പതിഞ്ഞിരുന്ന നക്‌സലൈറ്റുകള്‍ സൈനികര്‍ക്കു നേരെ അപ്രതീക്ഷിത ആക്രമം നടത്തിയ്ത്.