crime
പിഎഫിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; വയോധിക ദമ്പതികള്‍ക്ക് 4 മാസത്തിനിടെ നഷ്ടമായത് നാലു കോടി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ നിന്നാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടാണ് പരാതിക്കാരിയ്ക്ക് ആദ്യം ഒരു ഫോണ്‍കോള്‍ ലഭിക്കുന്നത്.
പ്രൊവിഡന്റ് ഫണ്ടിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരായായി വയോധിക ദമ്പതികള്‍. ദക്ഷിണ മുംബൈ സ്വദേശികളായ ദമ്പതികള്‍ക്കാണ് തട്ടിപ്പിലൂടെ നാലു കോടി രൂപ നഷ്ടമായത്. നേരത്തെ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തവരായിരുന്നു ഇരുവരും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ നിന്നാണ് വിളിക്കുന്നതെന്ന് അവകാശപ്പെട്ടാണ് പരാതിക്കാരിയ്ക്ക് ആദ്യം ഒരു ഫോണ്‍കോള്‍ ലഭിക്കുന്നത്. ഒരു യുവതിയാണ് വിളിച്ചതെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു.ഇവരുടെ ഭര്‍ത്താവ് നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയുടെ പേരും പാന്‍ കാര്‍ഡ് നമ്പറും റിട്ടയര്‍മെന്റ് വിശദാംശങ്ങളും നല്‍കിയാണ് തട്ടിപ്പ് സംഘം പരാതിക്കാരിയെ വിശ്വസിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
തന്റെ ഭര്‍ത്താവിന്റെ കമ്പനി പ്രൊവിഡന്റ് ഫണ്ടില്‍ 4 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്നും അത് 20 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ പതിനൊന്ന് കോടി രൂപയായിട്ടുണ്ടെന്നും പറഞ്ഞാണ് വിളിച്ചവര്‍ ഇവരെ തെറ്റിദ്ധരിപ്പിച്ചത്. തുടര്‍ന്ന് ഈ തുക ലഭിക്കാനായി ടിഡിഎസ്, ജിഎസ്ടി, ആദായനികുതി എന്നിവയ്ക്കുള്ള തുക അടയ്ക്കാനും പണം കൈമാറാനും ആവശ്യപ്പെട്ടു.അങ്ങനെ ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് സംഘം നല്കിയ അക്കൗണ്ടിലേക്ക് ദമ്പതികള്‍ പണം കൈമാറിയത്.
എന്നാല്‍ ഈ അക്കൗണ്ടിലെ മുഴുവന്‍ പണവും നഷ്ടമായതിനെ തുടര്‍ന്ന് ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 4 കോടി രൂപയായിരുന്നു. അക്കൗണ്ടിലെ പണം മുഴുവന്‍ പിന്‍വലിക്കാനായി ഏകദേശം പന്ത്രണ്ടോളം ബാങ്ക് അക്കൗണ്ടുകള്‍ തട്ടിപ്പ് സംഘം ഉപയോഗിച്ചതായും പോലീസ് പറയുന്നു.അതേസമയം പണം കൈമാറി 4 മാസത്തിനുശേഷമാണ് ദമ്പതികളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി നഷ്ടമാകുന്നത്.
തുടര്‍ന്ന് ഇക്കാര്യം അന്ന് വിളിച്ചവരെ അറിയിച്ചെങ്കിലും ഉടന്‍തന്നെ മറ്റൊരാള്‍ തങ്ങളെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ദമ്പതികള്‍ പരാതിയില്‍ പറഞ്ഞു. ഇവര്‍ അടച്ച തുക മരവിപ്പിക്കുമെന്നും ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി വീട്ടില്‍ എത്തുമെന്നുമായിരുന്നു ഭീഷണി എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
crime
ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ
പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്
കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.
ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.
crime
കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ
ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.
മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.
നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.
crime
കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
