kerala
പ്രതിദിന പനിബാധിതര്‍ 13,000ലേക്ക്; കണക്കുകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍
സംസ്ഥാനത്ത് പകര്‍ച്ചപ്പനി കുതിച്ച് ഉയരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി കുതിച്ച് ഉയരുന്നു. ഇന്നലെ 13,432 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്തുമാത്രം ഇന്നലെ 2804 പേര്‍ക്ക് പനി ബാധിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഇന്നലെ ആയിരത്തില്‍ അധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടി. 282 പേര്‍ ഇന്നലെ ഡെങ്കിലക്ഷണങ്ങളോടെ ചികിത്സതേടി. ഇതില്‍ നാലുപേര്‍ മരിച്ചു. 138 പേര്‍ക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനിലക്ഷണവുമായി 14 പേര്‍ ചികിത്സതേടിയപ്പോള്‍ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെയും എച്ച്1എന്‍1 പനിയുമായി 14 പേര്‍ ചികിത്സതേടി. ഇതില്‍ 4പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. ഒരു മരണവും സ്ഥിരീകരിച്ചു.
പനി നിയന്ത്രിക്കാനാകാതെ വന്നതോടെ അതീവ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. ഉന്നതലയോഗത്തിനുശേഷമാണ് പുതിയ നിര്‍ദ്ദേശം നല്‍കിയത്. മണ്ണിലോ വെള്ളത്തിലോ ജോലിചെയ്യുന്നവര്‍ കൈയ്യുറയും കാലുറയും ധരിക്കേണ്ടതാണെന്നും പ്രമേഹം, രക്താതിമര്‍ദം തുടങ്ങി മറ്റ് രോഗങ്ങളുള്ളവര്‍ പനി ബാധിച്ചാല്‍ എത്രയും വേഗം ചികിത്സതേടി ഏത് തരം പനിയാണെന്ന് കണ്ടെത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കണക്കുകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് കാലത്തിനു സമാനമായി പനിക്കണക്കുകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികള്‍ പനിബാധിതരെ കൊണ്ട് നിറയുമ്പോഴും എല്ലാം നിയന്ത്രണ വിധേയമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എത്ര പേര്‍ ആശുപത്രികളിലുണ്ടെന്നത് പുറത്ത് പറയരുതെന്ന് ഡി.എം.ഒമാരോട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചതായി ആരോപണമുണ്ട്.
kerala
നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്
പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കാന്‍ പോകുന്നു.
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ആറുപ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കാന്‍ പോകുന്നു. ജീവപര്യന്തം ശിക്ഷ ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
രാവിലെ 11 മണിക്ക് കോടതി കേസ് പരിഗണിക്കും. മൊത്തം പത്ത് പേരെതിരായ വിചാരണയില്‍ നടന്‍ ദിലീപ് അടക്കം നാല് പേരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെ കുറ്റവിമുക്തനാക്കിയ തീരുമാനത്തിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് ഇന്ന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട്.
kerala
പാലായില്‍ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍
വീടു നിര്‍മ്മാണത്തിനായി എത്തിയ വേദിയില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.
കോട്ടയം: പാലാ തെക്കേക്കരയില്‍ നടന്ന കത്തിക്കുത്തില്‍ 29കാരനായ വിപിന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ കളര്‍കോട് സ്വദേശിയായ വിപിനെ സുഹൃത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. വീടു നിര്‍മ്മാണത്തിനായി എത്തിയ വേദിയില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.
ഗുരുതരമായി കുത്തേറ്റ വിപിനെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏകദേശം 9.30ഓടെയാണ് സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് വിപിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍ ആണ്. അന്വേഷണം പുരോഗമിക്കുന്നു.
kerala
നടി ആക്രമണക്കേസിലെ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ
ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ട ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.
രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധി പ്രഖ്യാപിക്കാന്‍ കോടതിമുറിയില്‍ എത്തും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 10 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. കൂട്ടബലാത്സംഗം (IPC 376D), ഗൂഢാലോചന (120B), തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തല്‍, പ്രചരിപ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പല കുറ്റങ്ങള്‍ക്കും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ട്.
നാളത്തെ നടപടിക്രമം പ്രകാരം ജഡ്ജി ഓരോ പ്രതിയെയും പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഓരോ വകുപ്പുകളായുള്ള കുറ്റങ്ങളും അതിനുള്ള ശിക്ഷാ വ്യവസ്ഥകളും വ്യക്തമാക്കും. പ്രതികള്‍ക്ക് ശിക്ഷയ്ക്കെതിരെ പറയാനുള്ളതുണ്ടോയെന്ന് കോടതി കേള്‍ക്കും.
പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കുറ്റകൃത്യങ്ങളായ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അപമാനിക്കല്‍, ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവ മുഴുവന്‍ തന്നെ തെളിയിക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന്‍ വാദിക്കുന്നു. പ്രതികളോട് കുറ്റം ചുമത്താന്‍ പൂര്‍ത്തിയായ തെളിവുകളും സാക്ഷ്യങ്ങളും ലഭ്യമായെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala2 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports14 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി