തഞ്ചാവൂര്‍: പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. തഞ്ചാവൂരിലാണ് സംഭവം. ഒപ്പം ജോലി ചെയ്യുന്നവരാണ് 24 കാരനായ രാഹുലിനെ തല്ലിച്ചതച്ചത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തിന്റെ നടുക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് പൊലീസ് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്തത്.

യുവാവിനെ കണ്ണ് കെട്ടിയ ശേഷം നിലത്ത് അടിച്ചിട്ട് ശരീരത്ത് കയറിയിരുന്ന് തല്ലിച്ചതയ്ക്കുന്നതായി വിഡിയോ ദൃശ്യങ്ങളില്‍ കാണാം. അക്രമികള്‍ക്കെതിരെ ആറോളം വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.