ഈ വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു.എസ്.എസ്.എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 31 ആരംഭിക്കും.ഏപ്രില്‍ 29 ഇത് അവസാനിക്കും.ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും.

പ്രാക്ടിക്കല്‍ പരീക്ഷകള്‍ എസ്.എസ്.എല്‍.സിയില്‍ മാര്‍ച്ച് 10 മുതല്‍ 19 വരെയും ഹയര്‍സെക്കന്റിറിയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയും വി.എസ്.എസ്.ഇയില്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയും നടക്കും.

ഫോക്കസ് ഏരിയയും വിശദമായ ടൈംടേബിളും ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.