സിഡ്‌നി: പന്തില്‍ കൃത്രിമം കാണിച്ചതിന് വിലക്ക് നേരിടുന്ന ഓസീസ് മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മാപ്പ് പറഞ്ഞു. ഓസ്‌ട്രേലിയയിലേയും ലോകത്തെല്ലായിടത്തുമുള്ള ക്രിക്കറ്റ് ആരാധകരോട് മാപ്പ് പറയുന്നുവെന്ന് വാര്‍ണര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.

‘കളങ്കമുണ്ടായിരിക്കുന്നത് ഞങ്ങള്‍ എല്ലാവരും സ്‌നേഹിക്കുന്ന ക്രിക്കറ്റിനാണ്, എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ സ്‌നേഹിക്കുന്ന ക്രിക്കറ്റിന്. എനിക്ക് കുറച്ച് നാള്‍ കുടുംബത്തോടൊത്ത് കഴിയേണ്ടതുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം, വിശ്വസ്തരായ ഉപദേശകര്‍ക്കൊപ്പം’ വാര്‍ണര്‍ പറഞ്ഞു.

പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തിയിരുന്നു.