അല്‍കോബാര്‍ : അല്‍കോബാറിലെ മുതിര്‍ന്ന പ്രവാസി ദൗലിയ അസീസ് ബുധനാഴ്ച പുലര്‍ച്ചെ അല്‍കോബാറില്‍ വെച്ച് മരണപ്പെട്ടു.നാല്പത് വര്‍ഷമായി അല്‍കോബാറിലെ അദ്ദൌലിയ ഇല്ക്ക്‌ട്രോണിക്ക് അപ്ലയന്‍സ് കമ്പനിയിയില്‍ മാര്‍ക്കറ്റിംഗ് ഓഫീസറായി ചെയ്തു വരുന്ന കോഴിക്കോട് പന്നിയങ്കര വാടിയില്‍ പരേതരായ മമ്മദ് കോയയുടേയും നഫീസയുടെയും മകന്‍ അബ്ദല്‍ അസീസ് (72) ആണ് മരണപ്പെട്ടത്.

പ്രവാസി സാമൂഹ്യ കൂട്ടായ്മകളില്‍ സജീവമായികൊണ്ട് വര്‍ഷങ്ങളായി അല്‍കോബാര്‍ ശാമാലിയയില്‍ താമസിച്ചു വരുന്ന അബ്ദല്‍ അസീസ് ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ചു ഫ്‌ലാറ്റില്‍ തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നു.ഭാര്യ റയ്ഹാന പത്തായപ്പുര,മക്കളും മരുമക്കളുമായഅനസ്,സമീന,ആരിഫ്,ശഹാന എന്നിവര്‍ അദ്ദേഹത്തോടൊപ്പം അല്‍കോബാറില്‍ തന്നെയുണ്ട്. അബ്ദുസലാം, അബ്ദുല്‍ സത്താര്‍,അബ്ദുല്‍ ലത്തീഫ്,ഹജറ എന്നിവര്‍ സഹോദരങ്ങളാണ്.ദമ്മാം മെഡിക്കല്‍ കോമ്പ്‌ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ 11.30 ന് തുക്ബ ഖബര്‍സ്ഥാനില്‍ ജനാസ നമസ്‌കാര ശേഷം മറവു ചെയ്യുമെന്ന് നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം അറിയിച്ചു