ഒഹിയോ: പങ്കാളിക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് ആന്ധ്രാസ്വദേശിയായ യുവതി മരിച്ചു. അമേരിക്കയിലെ ബാല്‍ഡ് നദി വെള്ളച്ചാട്ടത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.

പൊലവരപ്പ് കമലയാണ് മരിച്ചത്. കലയും പങ്കാളിയും ചേര്‍ന്ന് വെള്ളച്ചാട്ടത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി ഇരുവരും വെള്ളച്ചാട്ടത്തിലേക്ക് വീണു. പങ്കാളിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. എന്നാല്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കമല, അല്‍പ്പസമയത്തിനകം മരണത്തിനുകീഴടങ്ങി.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡ്‌ലവലേരുവിലാണ് കമല ജനിച്ചത്. ബിരുദത്തിന് ശേഷം കമല അമേരിക്കയിലേക്ക് പോയി. ഒഹിയോയില്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് കമല ജോലി ചെയ്തിരുന്നത്.