kerala

നവവധുവിന്റെ മരണം; ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം മൂലമെന്ന് പൊലീസ്

By webdesk14

August 27, 2023

അരുവിക്കരയില്‍ നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത് ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലെന്ന് നിഗമനം. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനി രേഷ്മ (23) ആണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനു മരിച്ചത്.

ഭര്‍ത്താവ് അക്ഷയ് രാജ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രേഷ്മ മനോവിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബന്ധുക്കള്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.