ആവശ്യമായ സാധനങ്ങള്‍: മൈദ- 250 മുട്ട – 6 വലിയുള്ളി – 4 എണ്ണം ഇഞ്ചി – ചെറിയ കഷ്ണം വെളുത്തുള്ളി – 6 അല്ലി പച്ച മുളക് – 3 എണ്ണം മഞ്ഞള്‍ പൊടി. 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി -1/4 ടിസ്പൂണ്‍ ഗരം മസാല പൊടി 1/4 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – 250 –
ഉണ്ടാക്കുന്ന വിധം: വലിയുള്ളി ചെറുതായി അരിഞ്ഞെടുക്കുക. അല്‍പം വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ് വെച്ച ഉള്ളി വയറ്റുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചതും അല്പം മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് അല്പം ഗരം മസാല പൊടി ചേര്‍ത്ത് നന്നായി വയറ്റി ഇറക്കി വെക്കുക, മൈദ അല്പം ഉപ്പ് പൊടി ചേര്‍ത്ത് കുഴച്ചെടുക്കുക. അത് പൂരിയുടെ വലിപ്പത്തില്‍ പരത്തിവെക്കുക, പുഴുങ്ങിയ മുട്ട രണ്ട് കഷ്ണമാക്കി വെക്കുക. പരത്തിയ മാവില്‍ അല്പം വേവിച്ച മസാലയും അതിലേക്ക് ഒരു കഷ്ണം മുട്ടയും ഇട്ട് ഒരു കിഴി പോലെ ആക്കി വെക്കുക.. തയ്യാറാക്കിയ കിഴി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.