X

റാഫേല്‍ അഴിമതി; ധൈര്യശാലികളായ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

റാഫേല്‍ കരാറിലെ അഴിമതി വിഷയത്തില്‍ റിപ്പോര്‍ട്ട് നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ ഉന്നത നേതാവിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ അഴിമതി വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ മോദിയുടെ ശിങ്കടികള്‍ ഭീഷണിപ്പെടുത്തുന്നതായ ആരോപണം ട്വിറ്ററിലൂടെയാണ് രാഹുല്‍ നടത്തിയത്.

സുപ്രീം നേതാവിന്റെ ആളുകള്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും. റിപ്പോര്‍ട്ടിങില്‍ നിന്നും പിന്തിരിയാന്‍ അവരോട് ആവശ്യപ്പെടുന്നതായും രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കി. എന്നാല്‍ സത്യം നിലകൊള്ളുന്നതിന് വേണ്ടി ചില ധീരരായ മാധ്യമപ്രവര്‍ത്തകര്‍ മിസ്റ്റര്‍ 56ന് നിലയുറപ്പിക്കുന്നതില്‍ താന്‍ അഭിമാനിക്കന്നതായും രാഹുല്‍ അറിയിച്ചു.

ബിഹാറിലെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ കൂട്ടത്തോടെ പീഡനത്തിനിരയായ സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.
ആശ്വാശന്‍ ബാബുവും(നിതീഷ് കുമാര്‍) സുശാശന്‍ ബാബു വും(നരേന്ദ്രമോദി) ഉയര്‍ത്തുന്നത് പാഴ് മുദ്രാവാക്യങ്ങള്‍ മാത്രമാണെന്നതിന്റെ തെളിവാണ് ഷെല്‍ട്ടര്‍ ഹോം പീഡനമെന്ന് രാഹുല്‍ ട്വിറ്ററില്‍ ആരോപിച്ചു. മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമില്‍ 34 കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഹിന്ദി പത്രത്തിന്റെ ഫോട്ടോ സഹിതമാണ് രാഹുലിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ നിരന്തരം വിമര്‍ശനങ്ങളുമായി രംഗത്തെത്താറുണ്ടെങ്കിലും നിതീഷ് കുമാറിനെതിരെ ഇത്ര രൂക്ഷമായ കടന്നാക്രമണം ഇതാദ്യമാണ്. 2015ല്‍ ബിഹാറില്‍ ആര്‍.ജെ.ഡി- ജെ. ഡി.യു – കോണ്‍ഗ്രസ് വിശാല സഖ്യത്തിലേക്ക് നിതീഷിനെ അടുപ്പിച്ചത് രാഹുലായിരുന്നു.
പിന്നീട് ജെ.ഡി.യു വിശാല സഖ്യം വിട്ട് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍ ചേര്‍ന്നെങ്കിലും നിതീഷുമായുള്ള സൗഹൃദം രാഹുല്‍ ഉപേക്ഷിച്ചിരുന്നില്ല. അടുത്തിടെ ജെ.ഡി.യു വീണ്ടും ബി.ജെ.പി സഖ്യം വിട്ടേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ നിതീഷിനെതിരായ നിലപാടില്‍ കോണ്‍ഗ്രസ് കൂടുതല്‍ മൃദുസമീപനമാണ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമായാണ് നിതീഷിനെതിരായ രാഹുലിന്റെ കടന്നാക്രമണം. ഫെബ്രുവരിയില്‍ ബിഹാറില്‍ വിഷമദ്യ ദുരന്തത്തെതുടര്‍ന്ന് ഒമ്പത് കുട്ടികള്‍ മരിച്ച വേളയിലാണ് ഇതിനു മുമ്പ് രാഹുല്‍ നിതിഷീനെതിരെ ഇത്ര രൂക്ഷമായ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷ രാഷ്ട്രീയ പ്രചാരണ വിഷയമാക്കി മാറ്റി അധികാരത്തിലേറിയ മോദിയും നിതീഷും വാഗ്ദാനം ചെയ്ത നല്ല ഭരണം പാഴ്‌വാക്കായിരുന്നുവെന്നാണ് രാഹുലിന്റെ കുറ്റപ്പെടുത്തല്‍. നിതീഷ് കുമാറിനെ ബിഹാറി ജനത വിളിക്കുന്ന പേരാണ് ആശ്വാശന്‍ ബാബു എന്നത്. ഇതിനോട് സാമ്യമുള്ള വാക്കായാണ് മോദിയെ സുശാശന്‍ ബാബുവെന്ന് രാഹുല്‍ വിശേഷിപ്പിച്ചത്. വാക്കു പാലിക്കാത്തവന്‍ എന്നാണ് സുശാശന്റെ അര്‍ത്ഥം.

chandrika: