crime

രണ്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

By Test User

July 06, 2021

ഡല്‍ഹി: രണ്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. 13കാരിയായ തന്റെ അനന്തരവളും പ്രതിയുടെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ട്. ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ഭാവനയിലാണ് സംഭവം.

പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടി ഒരു ദിവസം ട്യൂഷന് പോകാന്‍ മകള്‍ വിസമ്മതിച്ചപ്പോള്‍ മാതാപിതാക്കള്‍ കാരണം അന്വേഷിച്ചു. അപ്പോഴാണ് കുട്ടി പീഡന വിവരം മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. വൈദ്യപരിശോധന നടത്തിയ ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം ആരോടും വെളിപ്പെടുത്തരുതെന്ന് പറഞ്ഞ് അയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വീട്ടിലെത്തിയാണ് പൊലീസ് 30കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്.

ദിവസം 10ത്തിലധികം കുട്ടികള്‍ക്ക് ഇയാള്‍ വീട്ടില്‍ വെച്ച് ട്യൂഷന്‍ എടുക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. അറസ്റ്റിന് പിന്നാലെ ഒമ്പത് വയസുകാരിയായ മറ്റൊരു പെണ്‍കുട്ടിയും പരാതിയുമായി മുന്നോട്ടു വന്നു. പ്രതി മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കാണിച്ച് കൊടുത്താണ് ചൂഷണം ചെയ്തതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് പൊതുജനം ഭാവനയില്‍ റോഡ് ഉപരോധിച്ചു.