ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന് പിന്നാലെ ട്വീറ്ററും വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍. ട്വീറ്ററില്‍ നിന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ചോര്‍ത്തിയതായി അനലറ്റിക്കയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ സി.ഇ.ഒ അലക്‌സാണ്ടര്‍ നിക്‌സണ്‍ പറഞ്ഞു.
സര്‍വെ എക്‌സ്റ്റെന്‍ഡര്‍ ട്യൂള്‍സ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. വ്യക്തികളുടെ യൂസന്‍നെയിം, ഫോട്ടോസ്, പ്രൊഫൈല്‍ പിക്‌ച്ചേഴ്‌സ്, ലൊക്കേഷന്‍ ഡേറ്റ എന്നീ വിവരങ്ങളാണ് ചോര്‍ത്തിയെടുത്തത്. ട്വീറ്ററിന്റെ നയങ്ങള്‍ ലംഘിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതത്രേ. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള അഞ്ച് മാസങ്ങളിലാണ് ചോര്‍ത്തല്‍ തുടര്‍ച്ചയായി നടന്നത്.
എന്നാല്‍, അലക്‌സാണ്ടറിന്റെ വാദം ട്വീറ്റര്‍ തള്ളികളഞ്ഞു. ട്വീറ്ററിന്റെ നയങ്ങളില്‍ ഇടപെടാന്‍ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് കഴിയില്ലെന്ന് ട്വീറ്റര്‍ വക്താവ് പറഞ്ഞു. ട്വീറ്ററില്‍ പരസ്യം നല്‍കുന്നതിനുള്ള ചുമതല മാത്രമാണ് കേംബ്രിഡ്ജ് അനലറ്റിക്കയ്ക്കുള്ളത്. പരസ്യദാതാവ് എന്ന നിലയില്‍ മാത്രമാണ് അനലറ്റിക്ക പ്രവര്‍ത്തിക്കുന്നതെന്നും വക്താവ് പറഞ്ഞു. എന്നാല്‍, ട്വീറ്ററില്‍ നിന്നും വിവരങ്ങള്‍ ചോര്‍്ത്തിയിട്ടില്ലെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക വക്താവ് പറഞ്ഞു. മാര്‍ക്കറ്റിങ് ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറുകയാണ് കമ്പനി ചെയ്യുന്നത് അല്ലാതെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ചോര്‍ത്തുകയല്ല ചെയ്യുന്നതെന്നും വക്താവ് അറിയിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന രാഷ്ട്രീയ ഉപദേശക ഏജന്‍സിയ്ക്ക് 87 ബില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഫേസ്ബുക്ക് നല്‍കിയത്. കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ വീഴ്ച പറ്റിയതായി ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗ് സമ്മതിച്ചിരുന്നു. സംഭവത്തില്‍ ഫേസ്ബുക്ക് അന്വേഷണം നടത്തുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. 2013 ല്‍നിര്‍മ്മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. മൂന്ന് ലക്ഷം പേര്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതോടെ അവരുടെ സുഹൃത്തുക്കളായ കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തുകയായിരുന്നു.