kerala
ഡിജിറ്റല്‍ ക്ലാസുകള്‍ 21 ന് തുടങ്ങും
എല്ലാ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍(www.firstbell.kite.kerala.gov.in) ലഭ്യമാക്കുകയും ചെയ്യും.

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ജനുവരി 21 മുതലുള്ള പുതിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത് അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ മറ്റൊരു സമയത്ത് പുന:സംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍(www.firstbell.kite.kerala.gov.in) ലഭ്യമാക്കുകയും ചെയ്യും.
കൈറ്റ് വിക്ടേഴ്സില്‍ പ്ലസ്വണിന് രാവിലെ 7 മുതല്‍ 8.30 വരെ മൂന്ന് ക്ലാസുകളും പ്ലസ്ടുവിന് വൈകുന്നേരം 3.30 മുതല്‍ 7.30 വരെ എട്ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. പ്രീപ്രൈമറി ക്ലാസുകള്‍ രാവിലെ 8.30ന്. രാവിലെ 9.00, 9.30, 10.00, 10.30, 11.00, 11.30, ഉച്ചയ്ക്ക് 12.00, 12.30, എന്നീ സമയങ്ങളില്‍ യഥാക്രമം 1, 2, 3, 4, 5, 6, 7, 8 ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഒന്‍പതാം ക്ലാസിന് ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടു വരെ രണ്ട് ക്ലാസുകളും പത്താം ക്ലാസിന് ഉച്ചയ്ക്ക് രണ്ടു മുതല്‍ 3.30 വരെ മൂന്ന് ക്ലാസുകളും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന് രാത്രി 9.30 മുതല്‍ പുന:സംപ്രേഷണം ഉണ്ടാകും.
പ്ലസ്വണിന് വൈകുന്നേരം 6 മുതലും പ്ലസ്ടുവിന് രാവിലെ 8.30 മുതലും പത്താം ക്ലാസിന് രാവിലെ 7 മുതലും അടുത്ത ദിവസം അതേ ക്രമത്തില്‍ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി മുതല്‍ എട്ടുവരെ ക്ലാസുകള്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 മുതല്‍ 4.30 വരെയും ഒന്‍പതാം ക്ലാസ് 5 മണിക്കും ആണ് കൈറ്റ് വിക്ടേഴ്സ് പ്ലസിലെ പുനഃസംപ്രേഷണം.
ഫെബ്രുവരി ആദ്യവാരം പത്താം ക്ലാസിന്റേയും അവസാനവാരം പ്ലസ്ടുവിന്റേയും ക്ലാസുകള്‍ പൂര്‍ത്തിയാക്കി ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള വിഷയങ്ങളുള്‍പ്പെടെ പ്രതിപാദിക്കുന്ന പ്രത്യേക റിവിഷന്‍ ക്ലാസുകളും സംപ്രേഷണം ചെയ്യും. ഇതോടൊപ്പം പൊതുപരീക്ഷയ്ക്ക് മുമ്പ് തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടിയും പ്രത്യേകം ഓഡിയോ ബുക്കുകളും കൈറ്റ് തയ്യാറാക്കും. ഒന്നു മുതല്‍ ഒന്പതുവരെ ക്ലാസുകള്‍ ഏപ്രില്‍ മാസത്തോടെയും പ്ലസ്വണ് ക്ലാസുകള്‍ മെയ് മാസത്തോടെയും പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇതിന് പിന്നീട് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തും. സ്കൂളിലെ ഒന്‍പത് വരെ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് തുടര്‍പിന്തുണ നല്കാന് കഴിയുന്ന വിധത്തില്‍ കൈറ്റ് വിക്ടേഴ്സ് ക്ലാസുകള്‍ പുനഃക്രമീകരിച്ചത്.
kerala
പണം നല്‍കിയില്ല; കോഴിക്കോട് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു
തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്.

കോഴിക്കോട് കൊയിലാണ്ടിയില്‍ പണം നല്‍കാത്തതിന് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു. കാവുംവട്ടം സ്വദേശി കെ. ഇസ്മായീലിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ല് ഉപയോഗിച്ച് മുഖത്തും തലക്കും അടിക്കുകയായിരുന്നു. തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തില്‍ വെച്ച് രാത്രിയിലായിരുന്നു ആക്രമണം.
മരണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന കെ. ഇസ്മയിലിനോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തിന് ചുവട്ടിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പണം ചോദിച്ചു. ഇസ്മായില്‍ പണം കൊടുക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ആക്രമിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
kerala
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
വലിയമല സ്റ്റേഷനിലെ എഎസ്ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്.

മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. വലിയമല സ്റ്റേഷനിലെ എഎസ്ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. സംഭവത്തില്‍ വിനോദിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു.
ഇന്ന് വൈകിട്ട് ഏഴരയോടെയാണ് അപകടം. വാഹനത്തില്‍ മദ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala3 days ago
റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന് മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്
-
kerala3 days ago
വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
-
GULF3 days ago
ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
-
kerala3 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്
-
kerala3 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്
-
More3 days ago
ഗസയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി