Connect with us

kerala

മെയ് 22 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഡിജിറ്റല്‍ പണമിടപാട്

ഈ മാസം 22 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും.

Published

on

തിരുവനന്തപുരം: ഈ മാസം 22 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.

എ.ടി.എം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ദീര്‍ഘദൂര ബസുകള്‍ പുറപ്പെട്ടശേഷവും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഓരോ സ്റ്റോപ്പിലും ബസ് എപ്പോള്‍ വരുമെന്ന് മൊബൈല്‍ ആപ്പില്‍ അറിയാനാകും. കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായി. കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 500 ല്‍ താഴെയാക്കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

kerala

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു

വയല്‍ത്തിട്ട വീട്ടില്‍ രതീഷ് ( 32)ആണ് കൊല്ലപ്പെട്ടത്.

Published

on

തിരുവനന്തപുരം ചിറയിന്‍കീഴില്‍ മദ്യലഹരിയില്‍ ജേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. വയല്‍ത്തിട്ട വീട്ടില്‍ രതീഷ് ( 32)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ജ്യേഷ്ഠന്‍ മഹേഷ് (42) പൊലീസ് പിടിയിലായതായാണ് സൂചന. ഇരുവരം തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ തെളിവെടുപ്പ് നടത്തി. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

kerala

കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും

കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.

Published

on

കനത്ത മഴ തുടരുന്നതിനാല്‍ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ സ്പില്‍വെ ഷട്ടര്‍ ഇന്ന് മുതല്‍ 30 സെന്റീ മീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഷട്ടര്‍ തുറന്നിട്ടുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യാനാണ് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

Continue Reading

kerala

മലപ്പുറത്ത് ഓട്ടോറിക്ഷയില്‍ നിന്ന് വീണ് ആറുവയസുകാരി മരിച്ചു

വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി ഫൈസയാണ് അപകടത്തില്‍ മരിച്ചത്.

Published

on

മലപ്പുറം തിരൂരില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് ആറുവയസുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി ഫൈസയാണ് അപകടത്തില്‍ മരിച്ചത്. പൂങ്ങോട്ടുകുളത്ത് ഇന്നലെ രാത്രിയോടെയാണ് അപകടം. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

Trending