കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയില്‍ സറണ്ടര്‍ ചെയ്ത പാസ്പോര്‍ട്ട് തിരികെ ലഭിക്കാനുള്ള അപേക്ഷ നടന്‍ ദിലീപ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കി. വിദേശയാത്രയോ മറ്റ് ആവശ്യങ്ങളോ പരിഗണിച്ചുള്ള അപേക്ഷയാണെന്നാണ് സൂചന.
അതേസമയം കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്ത പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്. ഗൂഢാലോചന കുറ്റത്തില്‍ ദിലീപ് അടക്കമുള്ള നാല് പേരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.